മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മരത്തില്‍ ഇടിച്ചു; ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Update: 2022-03-22 14:34 GMT

മൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചു. അപകടത്തില്‍ ഏഴുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ മകളുമുണ്ട്.

35 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് ബസ്സില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികളെ ഗ്ലാസ് തകര്‍ത്താണ് പുറത്തെടുത്തത്. പലര്‍ക്കും കൈക്കും കൈവിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവുടെയും കൈക്ക് പരിക്കുണ്ട്. അപകടത്തില്‍ ബസ് ഭാഗികമായി തകര്‍ന്നു. ഉടുമ്പഞ്ചോല എംഎല്‍എ എം എം മണി, ദേവികുളം എംഎല്‍എ എ രാജ, അടിമാലി, മൂന്നാര്‍ പോലിസ് സംഘം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൂടാതെ മൂന്നാര്‍, അടിമാലി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബസ് അപകടത്തില്‍പ്പെടാനുണ്ടായ സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് മൂന്നാര്‍ പോലിസ് അറിയിച്ചു.

Tags:    

Similar News