ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി അടച്ചു

Update: 2021-11-20 18:15 GMT
ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി അടച്ചു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയര്‍ത്തിയിരുന്ന സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം കൂടി അടച്ചു. മഴയ്ക്ക് ശമനമുണ്ടാവുകയും നീരൊഴുക്ക് കുറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഷട്ടര്‍ അടയ്ക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ച രാത്രി 10 മണിയോടെ നാലാം നമ്പര്‍ ഷട്ടറാണ് താഴ്ത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചത്. നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 388.52 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 2,300 ഘനയടിയായി ഉയര്‍ത്തിയിട്ടുണ്ട്.

Tags:    

Similar News