മാഹി: കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം പുതുച്ചേരി സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചു. ഒരു ശതമാനമാണ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇതോടെ പെട്രോളിനും ഡീസലിനും മാഹിയില്‍ 70 പൈസയുടെ വര്‍ധനവ് വരും.
പെട്രോളിന് 21.15 ശതമാനം വില്‍പ്പന നികുതിയുള്ളത് 22.15 ശതമാനമായും ഡീസല്‍ 17.15 ശതമാനമുള്ളത്
18.15 ശതമാനമായും ഉയര്‍ത്തി. വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. മാഹിയില്‍ ഇപ്പോള്‍ പെട്രോള്‍ വില 67.81 രൂപയും ഡീസലിന് 63.65 രൂപയുമാണ്. നിലവില്‍ കേരളത്തിലേതിനേക്കാള്‍ പെട്രോളിന് 3.86 രൂപയും, ഡീസലിന് 2.32 രൂപയും മാഹിയില്‍ കുറവായിരുന്നു. കണ്ണുരില്‍ പെട്രോള്‍ വില 71.67 രൂപയും ഡീസലിന് 65.97 രൂപയുമാണ്. മാഹിയില്‍ വില വര്‍ധിക്കുന്നതോടെ കേരളവുമായുള്ള വിലയിലെ അന്തരം വീണ്ടും കുറയും. മാഹിയിലെ പുതിയ വില: പെട്രോള്‍-68.37, ഡീസല്‍ 64.20.