കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും 9 ലക്ഷം രൂപ ഓണ്‍ ലൈന്‍ വഴി തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. എസ് ബി ഐ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന പരാതിക്കാരിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് യൂസര്‍ ഐ ഡി , പാസ്സ് വേഡ് എന്നിവ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പ്രവീണ്‍ കുമാര്‍, ട/ീ തേജ്പാല്‍ സിങ്, മിര്‍ജാപൂര്‍ ആണ് കണ്ണൂര്‍ ടൌണ്‍ പോലീസിന്റെ പിടിയിലായത്. കൂട്ട് പ്രതികളായ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ സജീവന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സന്തോഷ്, സജിത്ത് എന്നിവരാണ് ഉത്തര്‍പ്രദേശിലെ അറോറ പോലിസിന്റെ സഹായത്തോടെ പിടികൂടിയത്.