പത്രപ്രവര്‍ത്തക പെന്‍ഷന്‍: അപാകതകള്‍ പരിഹരിക്കണം

Update: 2021-02-06 11:53 GMT

കണ്ണൂര്‍: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയ നിബന്ധനകള്‍ കാരണം അര്‍ഹരായ നിരവധിപേര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനാകാത്ത സാഹചര്യമാണ്. വര്‍ഷങ്ങളായി അംശാദായം അടച്ചവര്‍ പോലും പദ്ധതിയില്‍ നിന്ന് പുറത്താവുന്ന നിലയാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. കര്‍ഷക സമരത്തിന് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന സമിതിയംഗം യു പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പ്രശാന്ത് പുത്തലത്ത് പ്രവര്‍ത്തന റിപോര്‍ട്ടും ഖജാഞ്ചി സിജി ഉലഹന്നാന്‍ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ടി കെ എ ഖാദര്‍, മട്ടന്നൂര്‍ സുരേന്ദ്രന്‍, സുനേഷ് മാത്യു എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സബിന പത്മന്‍, സി നാരായണന്‍, കബീര്‍ കണ്ണാടിപ്പറമ്പ്, എന്‍ പി സി രംജിത്ത്, കൃഷ്ണന്‍ കാഞ്ഞിരങ്ങാട്, സി സുനില്‍കുമാര്‍, പി സുരേശന്‍, ശ്രീകാന്ത്, കെ ടി ശശി, ഷിജിത്ത് കാട്ടൂര്‍, പി വി സനല്‍കുമാര്‍, ടി ബിജു രാകേഷ് സംസാരിച്ചു.

Journalist Pension: Deficiencies should be rectified-KUWJ

Tags:    

Similar News