പത്രപ്രവര്‍ത്തക പെന്‍ഷന്‍: അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കണം-സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

Update: 2024-08-17 10:07 GMT

തിരുവനന്തപുരം: പത്ര പ്രവര്‍ത്തക പെന്‍ഷന്‍ അപേക്ഷകളില്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച, പെന്‍ഷന്‍ പദ്ധതിയില്‍ അംശാദായം അടച്ച നിരവധി പേരുടെ അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണ്. പെന്‍ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ട് അഞ്ച് വര്‍ഷമായി. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിക്ക് വ്യക്തമായ ചട്ടങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ട്. അതൊന്നും പാലിക്കാതെ പ്രാഥമിക പരിശോധനയില്‍ തന്നെ അയോഗ്യത കല്‍പ്പിക്കുന്ന പ്രവണത ഒരു തരത്തിലും നീതികരിക്കാനാവില്ലെന്നും ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി.

    തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനം മുന്‍ എംപി എം പി അച്യുതന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ശശിമോഹന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേണലിസ്റ്റ് ഫോറം ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, എസ് സുരേഷ്, പട്ടത്താനം ശ്രീകണ്ഠന്‍, എ പ്രഭാകരന്‍, എം സരിതാ വര്‍മ, ബി ശശിധരന്‍ നായര്‍, കരിയം രവി സംസാരിച്ചു.

    പുതിയ ഭാരവാഹികളായി എം സരിതാ വര്‍മ(പ്രസിഡന്റ്), എ പി രാജഗോപാലന്‍ നായര്‍(വൈസ് പ്രസിഡന്റ്), കരിയം രവി(സെക്രട്ടറി), എ പ്രഭാകരന്‍(ജോയിന്റ് സെക്രട്ടറി), ബി ശശിധരന്‍ നായര്‍(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. 'മാധ്യമ സമൂഹത്തിന്റെ ഭാവി' എന്ന വിഷയത്തില്‍ സപ്തംബര്‍ നാലിന് തിരുവനന്തപുരത്ത് നടക്കുന്ന വട്ടമേശ സമ്മേളനവും തൃശൂരില്‍ നവംബര്‍ അവസാനം നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാന്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു.

Tags:    

Similar News