ഡല്‍ഹിയിലെ മാധ്യമവേട്ടയ്‌ക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി

Update: 2023-10-06 14:47 GMT
ഡല്‍ഹിയിലെ മാധ്യമവേട്ടയ്‌ക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി

കണ്ണൂര്‍: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് നടത്തിയ അനധികൃത റെയ്ഡിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂര്‍ പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി കെ വിജേഷ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെഎന്‍ഇഎഫ് ജില്ലാ പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷത വഹിച്ചു. കെയുഡബ്യുജെ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജൂലി, കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റി അംഗം, എ കൃഷ്ണന്‍, എഐഎന്‍ഇഎഫ് അഖിലേന്ത്യ സെക്രട്ടറി സി മോഹനന്‍, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി എം സന്തോഷ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ടി പി വിപിന്‍ദാസ് സംസാരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍ വി മഹേഷ് ബാബു, ശ്രീജിത്ത് പരിയാരം, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ നല്‍കി.

Tags:    

Similar News