മാഹി പോലിസിനെതിരേ മാധ്യമ പ്രവര്‍ത്തകരുടെ കരിദിനാചരണം

Update: 2020-05-11 11:17 GMT

മാഹി: മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന മാഹി പോലിസിന്റെ മാഹി ഭരണകൂടത്തിന്റയും നടപടിയില്‍ പ്രതിഷേധിച്ച് മാഹി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു. മാഹി ഭരണകൂടവും പോലിസും നീതി പാലിക്കുക എന്ന പ്ലക്കാര്‍ഡുകളേന്തി പ്രസ് ക്ലബ്ബില്‍ സാമൂഹിക അകലം പാലിച്ച് കുത്തിയിരിപ്പ് സമരം നടത്തി.

    കഴിഞ്ഞ ദിവസങ്ങളില്‍ മാഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ഒന്നടക്കം ചെറുകല്ലായിയിലും ന്യു മാഹിയിലും തടഞ്ഞുവച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിച്ചത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ വി ഹരീന്ദ്രന്‍, സെക്രട്ടറി മോഹനന്‍ കത്യാരത്ത് സംസാരിച്ചു. വിഷയം പുതുച്ചേരി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തുടര്‍ന്നും തടഞ്ഞു നിര്‍ത്തിയാല്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനും തീരുമാനിച്ചു.


Tags:    

Similar News