
പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലന്‍(22) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിലേക്ക് പോകുന്ന വഴിയില്‍ കണ്ണാടംചോലയ്ക്ക് സമീപത്ത് വെച്ചാണ് ആന ഇവരെ ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ഇരുവര്‍ക്കും പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം.