കണ്ണൂര്‍ ധര്‍മടത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ വീടിന് നേരെ ആക്രമണം
ശനിയാഴ്ച്ചയും അക്രമം ഉണ്ടായിരുന്നു. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍: ധര്‍മ്മടത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ വീണ്ടും ആക്രമണം. ബ്ലോക്ക് സെക്രട്ടറി സനല്‍ കുമാറിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ വീണ്ടും എറിഞ്ഞുതകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും അക്രമം ഉണ്ടായത്. വീട്ടിലെ കിണറില്‍ മാലിന്യവും നിക്ഷേപിച്ചു. ശനിയാഴ്ച്ചയും അക്രമം ഉണ്ടായിരുന്നു. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.