കണ്ണൂര്‍: ആസന്നമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സീറ്റ് വിഭജനം എല്‍ഡിഎഫ് പൂര്‍ത്തീകരിച്ചു. ആകെയുള്ള 24 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ സിപിഎം-15, സിപിഐ-3, കേരള കോണ്‍ഗ്രസ്(എം)-1, ലോക് താന്ത്രിക് ജനതാദള്‍-1, എന്‍സിപി-1, ഐഎന്‍എല്‍-1, ജനതാദള്‍(എസ്)-1, കോണ്‍ഗ്രസ്(എസ്)-1 എന്നിങ്ങനെയാണ് മല്‍സരിക്കുക.
കരിവെള്ളൂര്‍, തില്ലങ്കേരി, പാട്യം, പന്ന്യന്നൂര്‍, കതിരൂര്‍, പിണറായി, വേങ്ങാട്, ചെമ്പിലോട്, മയ്യില്‍, അഴീക്കോട്, കല്യാശ്ശേരി, ചെറുകുന്ന്, കുഞ്ഞിമംഗലം, പരിയാരം, കടന്നപ്പള്ളി മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. കോളയാട്, കൂടാളി, ഉളിക്കല്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. ആലക്കോട് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്(എം), കൊളവല്ലൂര്‍- ലോക് താന്ത്രിക് ജനതാദള്‍, പേരാവൂര്‍- എന്‍സിപി, കൊളച്ചേരി-ഐഎന്‍എല്‍, പയ്യാവൂര്‍-ജനതാദള്‍ സെക്കുലര്‍, നടുവില്‍-കോണ്‍ഗ്രസ്(എസ്) എന്നിങ്ങനെയാണ് മല്‍സരിക്കുക.
എം വി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗമാണ് ഓരോ കക്ഷികളും മല്‍സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച തീരുമാനം എടുത്തത്. കണ്‍വീനര്‍ കെ പി സഹദേവന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കണ്ണൂര്‍ കോര്‍പറേഷനിലും സീറ്റ് വിഭജന ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായി വരുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലും എല്ലാ വാര്‍ഡ്-ഡിവിഷനുകളിലും നവംബര്‍ 7 നകം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കും. അഡ്വ. പി സന്തോഷ്‌കുമാര്‍, സി രവീന്ദ്രന്‍, പി ടി ജോസ്, വി കെ ഗിരിജന്‍, കെ കെ രാജന്‍, മഹമൂദ് പറക്കാട്ട്, പി പി ദിവാകരന്‍, കെ കെ ജയപ്രകാശ്, അഡ്വ. എ ജെ ജോസഫ്, ജോസ് ചെമ്പേരി, ജോയി കൊന്നക്കല്‍, കെ സി ജേക്കബ്, വി രാജേഷ് പ്രേം, ജോജി അനത്തോട്ടം, എം പ്രഭാകരന്‍, സിറാജ് തയ്യില്‍, സജി കുറ്റിയാനിമറ്റം, രതീഷ് ചിറക്കല്‍, കെ മനോജ് സംസാരിച്ചു.
Kannur District Panchayath: LDF seats division completed