ഫാ. സ്റ്റാന്‍സ്വാമി രാജ്യത്തെ ജനാധിപത്യ ധ്വംസനങ്ങളുടെ ഇര: മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത്
കണ്ണൂര്‍: പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച ഫാ. സ്റ്റാന്‍സ്വാമി രാജ്യത്തെ ജനാധിപത്യ ധ്വംസനങ്ങളുടെ ഇരയാണെന്ന് കണ്ണുര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത് പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. സ്റ്റാന്‍സ്വാമി ജനമനസ്സുകളില്‍ എക്കാലവും ജീവിക്കുമെന്നു അദ്ദേഹം പറഞ്ഞു.
കെഎല്‍സിഎ കണ്ണൂര്‍ രൂപത പ്രസിഡന്റ് ഗോഡ്സണ്‍ ഡിക്രുസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന്, ഫാ. തോംസണ്‍ ആന്റണി, കെഎല്‍സിഎ സംസ്ഥാന ഖജാഞ്ചി രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കെഎല്സിഎഡബ്ല്യു സംസ്ഥാന പ്രസിഡന്റ് ഷേര്‍ലി സ്റ്റാന്‍ലി, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന് ഫ്രാന്‍സിസ്, ക്രിസ്റ്റഫര്‍ കല്ലറയ്ക്കല്‍, ഫാ. ലോബോ, ജോണ്‍ കെ എച്ച്, ജോയ്സ് മെനൈസ്, റീനു ചാലില്‍, ഫ്രാന്‍സിസ് താവം സംസാരിച്ചു.