ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം ജനാധിപത്യ ഇന്ത്യയിലെ കറുത്ത ഏട് ; നാളെ കരിദിനം ആചരിക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 9 ന് അറസ്റ്റിലായ ഫാ സ്റ്റാന്‍ സ്വാമിക്ക് ഇടക്കാല ജാമ്യം പോലും ലഭ്യമാകാതെ മരണത്തിന് കീഴടങ്ങേണ്ടിവന്നത് ഒരോ ഭാരതീയന്റെയും ശിരസുകുനിയ്ക്കുന്ന സംഭവമാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെ എല്‍ സി എ) സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു
കൊച്ചി: നീതിനിഷേധിക്കപ്പെട്ട് കുറ്റം തെളിയിക്കപ്പെടാതെ തടവറയില്‍ കുറ്റവാളിയെപ്പോലെ മരിക്കേണ്ടിവന്ന ഫാ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദുഖസൂചകമായും ഭരടകൂടനിലപാടുകളോടുള്ള പ്രതിഷേധത്തിന്റെയും ഭാഗമായി നാളെ കരി ദിനം ദിനമായി ആചരിക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെ എല്‍ സി എ) സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 9 ന് അറസ്റ്റിലായ ഫാ സ്റ്റാന്‍ സ്വാമിക്ക് ഇടക്കാല ജാമ്യം പോലും ലഭ്യമാകാതെ മരണത്തിന് കീഴടങ്ങേണ്ടിവന്നത് ഒരോ ഭാരതീയന്റെയും ശിരസുകുനിയ്ക്കുന്ന സംഭവമാണ്. ആരോപിക്കപ്പെട്ട കാര്യങ്ങള്‍ തെളിയിക്കുന്ന യാതൊന്നും ഇല്ലാതെ തന്നെ രോഗിയായ ഈ വയോധികന്‍ ജയിലില്‍ മരിച്ച ഇതേ നാട്ടില്‍ തന്നെയാണ് കൊടുംകുറ്റവാളികള്‍ പരോളിലും ജാമ്യത്തിലുമിറങ്ങുന്നത്. ഭരണകൂടങ്ങള്‍ എന്തു ചെയ്താലും നിസംഗരായി തുടരുന്ന മനുഷ്യമനസാക്ഷിയുടെ തന്നെ മരണമാണ് ഇതു സൂചിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.