ചാവശ്ശേരി: നാടെങ്ങും കൊറോണ ഭീതിയില്‍ നില്‍ക്കെ പള്ളിയും പരിസരവും ശുചീകരിച്ച് മാതൃക കാട്ടി മഹല്ല് കൂട്ടായ്മ. മട്ടന്നൂര്‍ ഇരിട്ടി റോഡിലെ ചാവശ്ശേരി പള്ളിയാണ് വെള്ളിയാഴ്ച പകല്‍ മഹല്ല് ഭാരവാഹികളുടെ കീഴില്‍ വൃത്തിയാക്കിയത്. കോംപൗണ്ട്, പരിസരം, ശൗചാലയം, സ്ത്രീകളുടെ നമസ്കാര മുറി, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ് എന്നിവയാണ് ഡെറ്റോളും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ശുചീകരണം.