കണ്ണൂരില്‍ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരനെ കണ്ടെത്താനായില്ല

Update: 2024-10-09 05:28 GMT

കണ്ണൂര്‍: കണ്ണൂരില്‍നിന്ന് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താനായില്ല. തളിപ്പറമ്പ് സാന്‍ജോസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ തളിപ്പറമ്പ് പൂക്കോത്ത്‌തെരു സ്വദേശി ആര്യനെ(14)യാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വൈകീട്ട് നാലിന് സ്‌കൂള്‍വിട്ട ശേഷം കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സ്‌കൂള്‍ ബസ്സില്‍ ആര്യന്‍ ഉണ്ടായിരുന്നു. എന്നാല്‍ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നുപറഞ്ഞ് തളിപ്പറമ്പിനടുത്ത് ബെക്കളത്ത് ഇറങ്ങിയെന്നാണ് വിവരം. ഇവിടെ കുട്ടി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ നഗരത്തില്‍ കുട്ടി എത്തിയെന്ന വിവരവും പോലിസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോലിസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ തളിപ്പറമ്പ് പോലിസ് അന്വേഷണം നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.






Similar News