ചാവശ്ശേരി: ജൂലായ് 1,2,3,4 തിയ്യതികളിലായി നടന്നുവന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചാവശ്ശേരി ഏരിയാ സമ്മേളനം 'നാട്ടൊരുമ'22' സമാപിച്ചു. 19ാം മൈലില്‍ പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയില്‍ പോപുലര്‍ ഫ്രണ്ട് ചാവശ്ശേരി ഏരിയാ പ്രസിഡന്റ് ടി അബ്ദുല്‍ ലത്തീഫ് പതാക ഉയര്‍ത്തി.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോട് അനുബന്ധിച്ച് കലാകായിക മല്‍സരങ്ങള്‍, ചായ സല്‍ക്കാരം, കോല്‍ക്കളി, കളരിപ്പയറ്റ് പ്രദര്‍ശനം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി അരങ്ങേറി.