ധര്‍മടത്ത് മല്‍സരിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് കെ സുധാകരന്‍ എംപി

Update: 2021-03-18 01:16 GMT

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. മല്‍സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ധര്‍മടത്ത് സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് പിന്തുണ നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് കാരണമാണ് ഉപേക്ഷിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിക്കെതിരേ പറഞ്ഞതിന് മറുപടി പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

News of contesting in Dharmadam is false: K Sudhakaran MP

Tags:    

Similar News