ധര്‍മ്മടത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘ (24) യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

Update: 2021-10-20 09:11 GMT
ധര്‍മ്മടത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

കണ്ണൂര്‍: ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘ (24) യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം.

വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയായ അനഘ ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടില്‍വെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹമാസകലം പൊള്ളലേറ്റ അനഘയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പോലിസ് കേസെടുത്തു. മൂന്ന് വര്‍ഷം മുമ്പാണ് അനഘയുടെ വിവാഹം നടന്നത്. രണ്ട് വയസുള്ള ഇയാന്‍ മകനാണ്.

Tags:    

Similar News