ലണ്ടനില്‍ മകനെ കാണാനെത്തിയ അച്ഛന്‍ ഉറക്കത്തിനിടെ അന്തരിച്ചു

ചെമ്പിലോട് അനശ്വരയില്‍ പി വി രാമകൃഷ്ണന്‍ മാസ്റ്റരാണ് (69) മരിച്ചത്.

Update: 2019-05-29 10:18 GMT

കണ്ണൂര്‍: ലണ്ടനിലുള്ള മകന്റെയടുത്തുപോയ അച്ഛന്‍ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചെമ്പിലോട് അനശ്വരയില്‍ പി വി രാമകൃഷ്ണന്‍ മാസ്റ്റരാണ് (69) മരിച്ചത്. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട: അധ്യാപകനാണ്. ഒമ്പതുവര്‍ഷം കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. പിണറായി ജൂനിയര്‍ ബേസിക് സ്‌കൂളില്‍നിന്നും വിരമിച്ച പരേതരായ ചാത്തോത്ത് കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെയും പി വി നാരായണി ടീച്ചറുടെയും മകനാണ്. ചെമ്പിലോട്ടെ തലവില്‍ പരേതനായ തുണ്ടിക്കണ്ടി കുഞ്ഞിക്കണ്ണന്‍ നായരുടെയും നന്ദാനത്ത് മാധവിയുടെയും മകള്‍ സ്‌നേഹലതയാണ് ഭാര്യ.

ഭാര്യയും ലണ്ടനിലാണുണ്ടായിരുന്നത്. മക്കള്‍: റാംനി ഷാത് (എന്‍ജിനീയര്‍, ലണ്ടന്‍), റാം പ്രസിദ്ധ് (അസി.പ്രഫസര്‍, തേജസ് എന്‍ജിനീയറിങ് കോളജ്, തൃശൂര്‍). മരുമകള്‍: പയ്യന്നൂരിലെ പി വി നിത്യ (ലണ്ടന്‍). സഹോദരങ്ങള്‍: പിണറായിലെ പി വി ഹരിദാസ് (റിട്ട: മാനേജര്‍, ഐഎംപിസിഎല്‍ ഡല്‍ഹി), വേങ്ങാട് അയ്യപ്പന്‍ തോട്ടിലെ പി വി രാമചന്ദ്രന്‍ (റിട്ട.സുബേദാര്‍, ഇന്ത്യന്‍ ആര്‍മി), പി വി രമ (മേലെചൊവ്വ, കണ്ണൂര്‍) പള്ളിക്കുന്നിലെ പി വി ജയദേവന്‍ (റിട്ട: ഡിഇഒ). മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ 10 വരെ ചെമ്പിലോട്ടെ അനശ്വര വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം പയ്യാമ്പലത്ത് സംസ്‌കരിക്കും.

Tags:    

Similar News