മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്ത് 15ാം വാര്‍ഡിലെ ശൈഖ് മസ്ജിദ് റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ഫര്‍സീന നിബ്രാസ് നിര്‍വഹിച്ചു. നാല്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്.
പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് നാല് ലക്ഷത്തോളം രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വാര്‍ഡ് കണ്‍വീനര്‍ ടി സി നിബ്രാസ്, രണ്ടാം വാര്‍ഡ് മെംബര്‍ അഫ്സര്‍ മാസ്റ്റര്‍, എസ്ഡിപിഐ പാച്ചാക്കര ബ്രാഞ്ച് പ്രസിഡന്റ് എ കെ ഹനീഫ, കെട്ടിനകം ബ്രാഞ്ച് സെക്രട്ടറി സി റിക്കാസ്, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം രഞ്ജിത്ത്, റോഡ് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ എന്‍ പി ശിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.