എസ്‌വൈഎഫ് ജില്ലാ ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു

Update: 2021-10-04 16:29 GMT

ചെര്‍പ്പുളശ്ശേരി: സുന്നി യുവജന ഫെഡറേഷന്‍ ജില്ലാ ആസ്ഥാന മന്ദിരം നൂര്‍ മദീന ഇസ്ലാമിക് സെന്റര്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി നാടിന് സമര്‍പ്പിച്ചു. നൂര്‍ മദീന ശരീഅത്ത് കോളജ്, ദാറുല്‍ ഹിസാന്‍ വനിതാലയം, കുഞ്ഞുങ്ങള്‍ക്ക് മാനസികോല്ലാസവും വിനോദവും നല്‍കാന്‍ കിന്റര്‍ ഗാര്‍ട്ടന്‍, ബഹുഭാഷ പരിശീലനം, മാനസിക വളര്‍ച്ചക്കനുയോജ്യമായ ശാന്ത കാംപസ്, ലൈബ്രറി സൗകര്യം, കലാകായിക പരിശീലനം, സര്‍ഗശേഷി പോഷണം തുടങ്ങി വിവിധ പദ്ധതികളാണ് സെന്ററില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജാമിഅ: വഹബിയ്യ: യൂനിവേഴ്‌സിറ്റി സിലബസ് പ്രകാരം ഇസ്‌ലാമിക് ജൂനിയര്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗവും പ്രഗല്‍ഭപണ്ഡിതനുമായ തരുവക്കാണം മുഹമ്മദ് മുസ്‌ല്യാരുടെ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പൊതുസമ്മേളനം സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള സുന്നി ജമാഅത്ത് ജില്ലാ പ്രസിഡന്റ് പൊയ്‌ലൂര്‍ ടി എം അലി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി കണ്‍വീനര്‍ പി അലി അലി അക്ബര്‍ വഹബി, എസ്‌വൈഎഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, കെ ടി ഹംസ മുസ്ലിയാര്‍, പി കെ ജലീല്‍ പാലക്കാട്, ചളവറ മൊയ്തു മുസ്‌ല്യാര്‍ ഒ കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു.

സ്മരണിക പ്രകാശനകര്‍മം പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ വീരാന്‍ ഹാജി പുസ്തകം ഏറ്റുവാങ്ങി. ഇബ്രാഹിം വഹബി തോണിപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി. ജംഇയത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി, പി എസ് അബ്ബാസ്, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, ഖമറുദ്ദീന്‍ വഹബി, അബ്ദുറസാഖ് ബാഖവി, കെ എം അബ്ബാസ് വഹബി, എ ടി റഷീദ്, ഷുക്കൂര്‍ ചളവറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Tags:    

Similar News