സോഷ്യല്‍ മീഡിയ: നേരിനും നന്മക്കുമാകണം-എസ്‌വൈഎഫ്
ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെ 'സോഷ്യല്‍ മീഡിയ: നേരിന്, നന്മക്ക്' എന്ന പ്രമേയത്തില്‍ നടക്കുന്ന കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്‌വൈഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ നിര്‍വ്വഹിച്ചു.
മലപ്പുറം: ജീവിതത്തിന്റെ ഭാഗമായി മാറിയ സോഷ്യല്‍ മീഡിയ നേരും നെറിയുമില്ലാത്ത ദുരന്തമായി പലപ്പോഴും അനുഭവപ്പെടുന്നുണ്ടെന്നും നേരിന്റെ പ്രചാരണത്തിനും നന്മയുടെ വ്യാപനത്തിനുമായി അവയെ ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്നും സുന്നീ യുവജന ഫെഡറേഷന്‍ സ്‌റ്റേറ്റ് മീഡിയ വിങ് സംഘടിപ്പിച്ച ഫോക്കസ് മീഡിയ കാംപയിന്‍ ഉല്‍ഘാടന സംഗമം ആഹ്വാനം ചെയ്തു.
ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 20 വരെ 'സോഷ്യല്‍ മീഡിയ: നേരിന്, നന്മക്ക്' എന്ന പ്രമേയത്തില്‍ നടക്കുന്ന കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്‌വൈഎഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ നിര്‍വ്വഹിച്ചു. സ്‌റ്റേറ്റ് മീഡിയ വിംഗ് ചെയര്‍മാന്‍ സയ്യിദ് മുസമ്മില്‍ ജിഫ്‌രി മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. മീഡിയ സ്‌റ്റേറ്റ് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി, സയ്യിദ് ഹസന്‍ ജിഫ്രി, അണ്ടത്തോട് ജലീല്‍ മൗലവി, അമീന്‍ ദാറാനി വയനാട്, മുജീബ് വഹബി ഇടുക്കി, റാഷിദ് മൂന്നിയൂര്‍, മൊയ്തീന്‍ മൗലവി ചെട്ടിപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ തലങ്ങളില്‍ ബോധനം, ശാഖാ, പഞ്ചായത്ത്, മേഖല തലങ്ങളില്‍ എന്‍ഹാന്‍സ് എന്നിവ കാംപയിനിന്റെ ഭാഗമായി നടക്കും.