'ആദ്യം അവര്‍ അവഗണിക്കും, പിന്നെ കളിയാക്കും, പിന്നീട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും'; ഗാന്ധിയുടെ വചനം പങ്കുവച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ച മഹാത്മാ ഗാന്ധിയുടെ വചനം ശ്രദ്ധേയമാകുന്നു. 'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ അവര്‍ നിങ്ങളെ നോക്കി കളിയാക്കും, പിന്നീട് അവര്‍ നിങ്ങളോട് പോരാടും, അപ്പോള്‍ നിങ്ങള്‍ ജയിക്കും' എന്ന മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണ് തരൂര്‍ കുറിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തരൂരിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രൂക്ഷ പ്രതികരണങ്ങള്‍ നടത്തി വരുന്ന പശ്ചാത്തലത്തിലാണ് തരൂര്‍ ഇത്തരമൊരു വരി പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തരൂരിന്റെ ഏക എതിരാളി. നെഹ്‌റു കുടുംബത്തിന്റെ അടക്കം പിന്തുണയുള്ളതായി പറയുന്ന ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വത്തിന് ഔദ്യോഗിക പരിവേഷമാണുള്ളത്.
കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം തരൂരിനെ വിമര്‍ശിച്ചിരുന്നു. അതേ സമയം ഹൈബി ഈഡന്‍, എം.കെ.രാഘവന്‍, കെ.എസ്.ശബരിനാഥന്‍ തുടങ്ങിയ കേരളത്തിലെ നേതാക്കള്‍ തരൂരിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്.