കണ്ണൂര്‍: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത നിര്‍ധനരായ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗവ. സിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 15 അധ്യാപകര്‍ ഓരോ മൊബൈല്‍ ഫോണുകള്‍ വീതം നല്‍കി. 'എന്റെ കുട്ടിക്ക് എന്റെ വക ഒരു മൊബൈല്‍' എന്ന പേരില്‍ നടന്ന മൊബൈല്‍ ചാലഞ്ചിന്റെ ഫോണ്‍ വിതരണത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അശ്‌റഫ് ചിറ്റുള്ളി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ സുനിത, പ്രധാനാധ്യാപകന്‍ കെ പി അബ്ദുല്‍ നസീര്‍, പിടിഎ പ്രസിഡന്റ് ഉമര്‍, വൈസ് പ്രസിഡന്റ് എ ആസാദ്, മദര്‍ പിടിഎ പ്രസിഡന്റ് റോഷ്‌ന, സ്റ്റാഫ് സെക്രട്ടറി പി വി സത്താര്‍, സീനിയര്‍ അസി. റുക്‌സാന, വിലാസിനി സംസാരിച്ചു.
Teachers provide mobile phones for online learning