യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കെ റെയിലിനെതിരേ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് പ്രതിചേര്‍ക്കപ്പെട്ട പ്രതികളെ പിടികൂടാത്തതിലും വധശ്രമ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കി പ്രതികളെ രക്ഷിക്കാനുള്ള പോലിസ് ശ്രമത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Update: 2022-01-27 12:06 GMT
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെ റെയിലിനെതിരേ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് പ്രതിചേര്‍ക്കപ്പെട്ട പ്രതികളെ പിടികൂടാത്തതിലും വധശ്രമ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കി പ്രതികളെ രക്ഷിക്കാനുള്ള പോലിസ് ശ്രമത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥന്‍ ഉദ്ഘാടനം ചെയ്തു.


സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത്, സന്ദീപ് പാണപ്പുഴ, വി കെ ഷിബിന, എക്‌സികുട്ടീവ് അംഗങ്ങള്‍ റോബര്‍ട്ട് വെള്ളാംവെള്ളി, റിജിന്‍ രാജ്, വിജിത്ത് മുല്ലോളി, രാഹുല്‍ ദാമോദരന്‍, ജില്ലാ ഭാരവാഹികള്‍ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട, ശരത്ത് ചന്ദ്രന്‍, വരുണ്‍ എംകെ, സുധീഷ് കുന്നത്ത്, പ്രജീഷ് പി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News