കണ്ണൂര്‍: പള്ളിപ്പറമ്പിനു സമീപം കോടിപ്പൊയിലില്‍ പന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോടിപ്പൊയില്‍ പി പി മുഫീദ(23), പി പി റഹ്മത്ത് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് നിന്ന് അലക്കിക്കൊണ്ടിരിക്കെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ഞായറാഴ്ച പൊയ്യൂര്‍ റോഡിലും പന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
Two injured in pig attack at Kannur