കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Update: 2024-12-03 03:57 GMT

കണ്ണൂർ : കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ മരക്കൊമ്പ് കാറിനു മുകളിലേക്ക് ഒടിഞ്ഞു വീഴുന്നതു കണ്ട് കാർ വെട്ടിക്കവെയാണ് ദാരുണ സംഭവം. വീട്ടിലേക്കെത്താൻ കുറച്ചു ദൂരം കൂടി ബാക്കി നിൽക്കെയാണ് മരണം. ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. തൃശ്ശൂരിൽ നിന്നു പരീക്ഷ എഴുതി തിരിച്ചു മടങ്ങുമ്പോഴാണ് അപകടം.

Tags:    

Similar News