കണ്ണൂര്‍: വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുസര്‍ക്കാറിന്റെ അപമാനകരമായ നിലപാടിനെതിരേ ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കമ്മിറ്റി കണ്ണൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ സി വി എ ജലീല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ലിഷാ ദീപക് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കാവ്യദേവന്‍, ജില്ലാ കോഓഡിനേറ്റര്‍ സി പി സന്തോഷ് കുമാര്‍, എം പി രാജേഷ്, എന്‍ വി രാധാകൃഷണന്‍ സംസാരിച്ചു. സി എച്ച് റിസ്‌വാന്‍, ഇന്ദ്രജ് സഗേഷ്, ഗൗതം, ഷിബു ഫെര്‍ണാണ്ടസ്, എം എം സഹദേവന്‍ നേതൃത്വം നല്‍കി. ജില്ലയിലെ 23 ബ്ലോക്കുകളിലായി 1000 സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
Vandiperiyar pocso case: Jawahar Bal Manch staged a protest