ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

Update: 2020-04-26 15:56 GMT

കണ്ണൂര്‍: ഇരിട്ടി ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ആറളം ഫാം ജീവനക്കാരനായ നാരായണനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.30ഓടെ നാലാം ബ്ലോക്കിലാണ് സംഭവം.

    അതേസമയം, കാട്ടാന ആക്രമണത്തിന്റെ ഉത്തരവാദി വൈല്‍ഡ് ലൈഫ് ഡിഎഫ്ഒ ആണെന്ന് വിപ്ലവ ജനകീയ മുന്നണി കണ്ണര്‍ ജില്ലാ സെക്രട്ടറി ലുക്മാന്‍ പള്ളിക്കണ്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഫാമിലെ ബ്ലോക്ക് 13ല്‍ വാഴകൃഷി നശിപ്പിച്ച രണ്ട് ആനകളില്‍ ഒന്നിന്റെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നും അത് ഫാമില്‍ ഭീതി പരത്തുന്നുണ്ടെന്നും വൈല്‍ഡ് ലൈഫ് ഡിഎഫ്ഒയെ ഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ അതു വിളിച്ചുപറയാന്‍ നിങ്ങളാരാണെന്നായിരുന്നു മറുപടിയെന്ന് ലുക്മാന്‍ ആരോപിച്ചു. ഉത്തരവാദിത്ത ബോധത്തോടെ മുന്‍കരുതല്‍ എടുത്തിരുന്നെങ്കില്‍ പാവപ്പെട്ട തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. മനഷ്യത്വരഹിതമായി പ്രവര്‍ത്തിച്ച ഡിഎഫ്ഒയ്‌ക്കെതിരേ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Similar News