ഗുരുവായൂരില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

Update: 2023-11-08 12:57 GMT
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കൊമ്പന്‍ ചന്ദ്രശേഖരന്‍ എന്ന ആനയുടെ ആക്രമണത്തിലാണ് രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം. പരിക്കേറ്റ് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോള്‍ തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു. ഒന്നാം പാപ്പാന്‍ അവധിയായതിനാലാണ് രതീഷ് ഇക്കാര്യം ചെയ്തത്. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം ഈയെടാണ് കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്.
Tags:    

Similar News