നാടിന്റെ പൈതൃകത്തിന് കാവലിരിക്കേണ്ട കാലം: കാംപസ് ഫ്രണ്ട്
റിപബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍ഗോഡ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അണങ്കൂര്‍ അങ്കണവാടിയില്‍ മധുര പലഹാര വിതരണവും റിപബ്ലിക്ക് ദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു.
കാസര്‍ഗോഡ്: ജനാധിപത്യം സംരക്ഷിക്കാന്‍ അടിവേരുകളില്‍ നിന്ന് തന്നെ മതേതരത്വം ഉയര്‍ന്നു വരണമെന്നും, രാജ്യത്തിന്റെപൈതൃകങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ കാവലിരിക്കേണ്ട കാലത്തിലാണ് നാമുള്ളതെന്നും കാംപസ് ഫ്രണ്ട് കാസര്‍കോട് ഏരിയാ കമ്മിറ്റി പറഞ്ഞു
രാജ്യത്തിന്റെ എഴുപതാം റിപബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍ഗോഡ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അണങ്കൂര്‍ അങ്കണവാടിയില്‍ മധുര പലഹാര വിതരണവും റിപബ്ലിക്ക് ദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചര്‍ സൗമിനി പതാക ഉയര്‍ത്തി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍ഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്‌റഫ് അണങ്കൂര്‍, കാസര്‍ഗോഡ് ഏരിയ പ്രസിഡന്റ് കാമില്‍ അറഫ മാധ്യമ പ്രവര്‍ത്തകന്‍ കാദര്‍ കരിപ്പൊടി, സിദ്ദീഖ്, സകീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.