പച്ചക്കറി കടക്കാരനും ലാബ് ജീവനക്കാര്‍ക്കും കൊവിഡ്; അടിയന്തിര യോഗം വിളിച്ച് ജില്ലാ കലക്ടര്‍
കാസര്‍ഗോഡ്: ജില്ലയില്‍ പച്ചക്കറി കടക്കാരനും ലാബിലെ ജോലിക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ചട്ടഞ്ചാലിലെ പച്ചക്കറി കടക്കാരനും ഹൊസങ്കടിയില്‍ ലാബിലെ മൂന്ന് ജോലിക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടിടത്തും നിരവധി പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരെയും സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
ജനപ്രതിനിധികളുടെ അടിയന്തരയോഗം നാളെ രാവിലെ 11 ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട.് ജില്ലയിലെ എംപി, എംഎല്‍എമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ ചെയര്‍മാന്മാര്‍ ഗ്രാമപഞ്ചാ യത്ത് അസോസിയേഷന്‍ പ്രസിഡണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു.