സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച മുതല്‍; പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ച് കാസര്‍കോട് കലക്ടര്‍
കാസര്‍കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന് വ്യക്തമാക്കി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് കാസര്‍കോഡ് കലക്ടര്‍. സിപിഎം കാസര്‍കോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹചര്യത്തില്‍ കലക്ടറുടെ നടപടി ഏറെ ശ്രദ്ധേയമാണ്.
കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ആണ് പുറത്തിറക്കിയ ഉത്തരവ് രണ്ട് മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചത്. നടപടി വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി കലക്ടര്‍ രംഗത്തുവന്നിട്ടുണ്ട്. ടിപിആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്.
ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കലക്ടര്‍ നല്‍കുന്ന വിശദീകരണം. കാസര്‍കോട് ജില്ലയിലെ ഇന്നത്തെ ടിപിആര്‍ 36.6 ആണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികള്‍ വിലക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നേരത്തെയുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നാണ് കലക്ടറുടെ വിശദീകരണം. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ ഇന്നത്തെ ടിപിആര്‍ 36.6 ശതമാനമാണ്.