മഞ്ചേശ്വരം എംഎല്‍എ ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി

മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

Update: 2024-10-31 03:31 GMT

മഞ്ചേശ്വരം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയും പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ പക്ഷപാതിത്വം കാണിക്കുകയും ചെയ്യുന്ന എംഎല്‍എയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ എംഎല്‍എ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ഉപ്പള ടൗണില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരും സ്ത്രീകളും നടത്തിയ പ്രതിഷേധ മാര്‍ച്ച് എംഎല്‍എ ഓഫീസിനു മുമ്പില്‍ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു.


എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ ഹമീദ് ഹൊസങ്കടി, പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഷബീര്‍ പൊസോട്ട്, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം അന്‍വര്‍ ആരിക്കാടി, മണ്ഡലം വൈസ് പ്രസിഡന്റ് ശരീഫ് പാവൂര്‍ സംസാരിച്ചു. മണ്ഡലം ട്രഷറര്‍ അന്‍സാര്‍ ഗാന്ധി നഗര്‍, മീഞ്ച ഗ്രാമ പഞ്ചായത്ത് അംഗം റസാഖ്, താജുദീന്‍ ഉപ്പള, നാസര്‍ ബംബ്രാണ, ഇക്ബാല്‍ കുഞ്ചത്തൂര്‍, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News