ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു

Update: 2025-03-23 23:47 GMT
ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ മൊറാഴ കൂളിച്ചാലില്‍ ബംഗാള്‍ സ്വദേശി ദലിംഖാന്‍ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് കൊല്ലപ്പെട്ടു. ഇയാളുടെ കൂടെ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ സുജോയ് കുമാര്‍ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരന്‍ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാര്‍ ഓട്ടോറിക്ഷയില്‍ നാട് വിടാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോ െ്രെഡവര്‍ കെ വി മനോജ് തന്ത്രപൂര്‍വം ഇയാളെ വളപട്ടണം പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

Similar News