പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

Update: 2025-03-26 16:04 GMT
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കരയിലാണ് സംഭവം. കഞ്ചാം പഴിഞ്ഞി സ്വദേശി അശ്വതി മരിയയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഓലത്താന്നി വിക്ടറിസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.




Similar News