ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; പ്രതീക്ഷയിലെന്ന് ആശമാര്‍
കൊച്ചി: ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ മൂന്നു മണിക്കാണ് ചര്‍ച്ച. മൂന്നു ദിവസത്തിനുള്ളില്‍ ചര്‍ച്ചക്ക് വിളിക്കും എന്നു പറഞ്ഞതിവു പിന്നാലെയാണ് ചര്‍ച്ചക്കു വിളിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്നു ആശമാര്‍ അറിയിച്ചു.
നിലവില്‍ ആശമാരുടെ സമരം 52 ദിവസം പിന്നിട്ടു. നാരാഹാരസമരം 14 ദിവസത്തിലേക്ക് കടന്നു. നിലവില്‍ മൂന്നാമത്തെ ചര്‍ച്ചയാണ് വരാനിരിക്കുന്നത്. ചര്‍ച്ച ഇനിയും വെറും ചര്‍ച്ചയായാല്‍ സമരം തുടരുമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നാല്‍ സമരം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമെന്നും ആശമാര്‍ പറഞ്ഞിരുന്നു. നിരാഹാരസമരം, മുടി മുറിക്കല്‍ തുടങ്ങി സമരത്തിന്റെ വിവധ ഘട്ടങ്ങളിലൂടെ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശമാര്‍.
ഖജനാവില്‍ പണമില്ലെന്നാണ് കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് രണ്ടു വട്ട ചര്‍ച്ചയും അലസുകയായിരുന്നു. എന്നാല്‍ മറ്റു പലകാര്യങ്ങള്‍ക്കും സര്‍ക്കാറിന് പണമുണ്ടെന്നും ആശമാരുടെ കണ്ണീര്‍ മനപൂര്‍വം മറന്നു കളയുകയാണെന്നും ആശമാര്‍ പ്രതികരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.