മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യല്‍; ആശ സമരത്തില്‍ സര്‍ക്കാരിനെതിരേ സാറാ ജോസഫ്

Update: 2025-04-12 11:44 GMT
മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യല്‍; ആശ സമരത്തില്‍ സര്‍ക്കാരിനെതിരേ സാറാ ജോസഫ്

തൃശൂര്‍: ഇടത് സര്‍ക്കാര്‍ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് എഴുത്തുകാരി സാറാ ജോസഫ്. ആശാസമരത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ രുക്ഷമായി വിമര്‍ശിച്ച അവര്‍ മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യലാണെന്നും പറഞ്ഞു. സമരം തീര്‍ക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ദുരഭിമാനമാണെന്നും അവര്‍ വ്യക്തമാക്കി.

ഇന്ന് സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനു മുന്നിലായി ആശമാര്‍ പൗരസാഗരം സംഘടിപ്പിച്ചു. പരിപാടിയില്‍ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. ആവശ്യപ്പെട്ട ആനുകൂല്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശമാര്‍. സമരം അടുത്ത ഘട്ടത്തിലേക്കു നീങ്ങും എന്നാണ് റിപോര്‍ട്ടുകള്‍.

വിരമിക്കല്‍ ആനുകൂല്യം നല്‍കുക, ഓണറേറിയം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയ ആശസമരം ഇന്ന് 62ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്. നിരാഹാര സമരം ആരംഭിച്ചിട്ട് 24 ദിവസമായി. സമരത്തിന്റെ ഭാഗമായി നിരവധി തവണ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാവാതെ ചര്‍ച്ച അലസുകയായിരുന്നു.

Tags:    

Similar News