ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തും; മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍

കൊച്ചി: മുനമ്പത്തെ പ്രശ്ന പരിഹാരത്തിന് ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും മുനമ്പത്ത് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം. ക്രമസമാധാന വിഷയം എന്ന നിലയിലും കമ്മീഷന്‍ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിലെ വസ്തുതകള്‍ പരിശോധിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. സര്‍ക്കാറിന്റെ ആവശ്യം പ്രശ്‌നം എങ്ങനെ പ്രരിഹരിക്കാമെന്നാണ് എന്നും സര്‍ക്കാര്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സര്‍ക്കാറിന് പോംവഴികളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു.