
തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ ക്ഷേമപെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1,600 രൂപവീതം ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ 8.46 ലക്ഷംപേര്‍ക്കുള്ള കേന്ദ്രവിഹിതമായ 24.31 കോടിരൂപയും സംസ്ഥാനസര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചു. മുന്‍കുടിശ്ശികയില്‍ ഇനി മൂന്ന് ഗഡു പെന്‍ഷന്‍ നല്‍കാനുണ്ട്. ഇത് അടുത്ത സാമ്പത്തികവര്‍ഷം ഘട്ടങ്ങളായാകും നല്‍കുക.