നീലേശ്വരം: സ്‌കൂള്‍-മദ്രസ്സ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടായി മാറിയ പള്ളിവളപ്പ് റോഡിന്റെ വിഷയം എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കണമെന്നു എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിന്റെ കൗണ്‍സിലര്‍മാര്‍ കാലങ്ങളായി പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണ്. ഈ ശോചനീയാവസ്ഥയെക്കുറിച്ചും കൗണ്‍സിലര്‍ ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാത്തതിനെക്കുറിച്ചും പ്രദേശവാസികള്‍ മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കളെ ധരിപ്പിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്. ഈ പ്രവണത ഒട്ടും ശരിയായില്ലെന്നും അധികാരിവര്‍ഗ്ഗം ഇനിയും ഈ പ്രദേശത്തെ അവഗണിക്കുകയാണെങ്കില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് ജനകീയ പ്രതിഷേധപരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. സന്ദര്‍ശക സംഘത്തില്‍ എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി എംവി, എസ്ഡിപിഐ നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് എന്‍ പി അബ്ദുൽ ഖാദര്‍ ഹാജി, എസ്ഡിപിഐ തൈക്കടപ്പുറം സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി അബൂബക്കര്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഷക്കീല്‍, മഹ്‌റൂഫ്, ഷിയാസ് പ്രദേശവാസികളായ മുസ്തഫ, ഇബ്രാഹിം തുടങ്ങിയവരും പങ്കെടുത്തിരുന്നു.