മലേഷ്യന്‍ ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു
തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ മലേഷ്യന്‍ ശാഖ നിര്‍മിച്ച് നല്‍കിയ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൗലവി നിര്‍വഹിച്ചു.
തൃക്കരിപ്പൂര്‍: തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ മലേഷ്യന്‍ ശാഖ നിര്‍മിച്ച് നല്‍കിയ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൗലവി നിര്‍വഹിച്ചു. ദാത്തോ ഹാജി ശാഹുല്‍ ഹമീദ് ബിന്‍ ഹാജി എം ടി പി അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഷോപ്പിങ് കോംപ്ലക്‌സ് സൂപ്പര്‍വൈസര്‍ സി റസാഖിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ കൈമാറി. പഴയകാല മലേഷ്യന്‍ പ്രതിനിധികളെ ആദരിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂറിന് ശഫീഖ് തങ്ങള്‍ ചന്തേര, ശറഫൂദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി.
വൈകീട്ട് മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ അങ്കണണത്തില്‍ പ്രത്യേകം സജ്ജമാക്കിയ കെ പി അഷ്ഫ് നഗറില്‍ തുരുത്തി മദനിയ ദഫ് സംഘത്തിന്റെ ദഫ് മുട്ട് പ്രദര്‍ശനം നടന്നു. തങ്കയം ഖത്തീബ് ഹാരിസ് സൈനി പൊതുപരിപാടി ഉദ്ഘാടനം ചെയ്തു. കുടുബം ആനന്ദമാണ് എന്ന വിഷയത്തില്‍ ഡോ. സി ടി സുലൈമാന്‍ ക്ലാസെടുത്തു. ഡോ. സി കെ പി കുഞ്ഞബ്ദുല്ല(ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. എം എം അഷ്‌റഫ്(ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി), എന്‍ കെ പി മുഹമ്മദ് കുഞ്ഞി, വി പി ഹസൈനാര്‍ ഹാജി, എ ജി നസീര്‍, ജമാലുദ്ദീന്‍ എം ടി പി, അബ്ദുല്‍ റസാഖ് എം, റഹീം റസാഖ് എം ടി പി, നൂറുല്‍ അമീന്‍ എ ജി, കെ പി നവീദ്, ഹൈസല്‍ വി പി സംബന്ധിച്ചു.
രണ്ടാം ദിനമായ വെള്ളിയാഴച്ച വൈകീട്ട് ഖലീല്‍ ഹുദവി കാസര്‍കോഡ് സൈബര്‍ യുഗത്തിലെ യുവത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കെ കെ അബ്ദുല്ല ഹാജി, സി ടി അബ്ദുല്‍ ഖാദര്‍, എ ജി ജലീല്‍, കെ അഹമ്മദ്, മുസ്തഫ എ ജി, കെ പി ശറാദ്, കെ പി ശംസീര്‍, എ ജി ശാഫി, ഗഫൂര്‍ വി പി, ആശിഖ് കെ സംബന്ധിച്ചു. സ്‌കൗട്ട് മാസ്റ്റര്‍ ഉക്കാഷ് മൗലവിയെ മലേഷ്യന്‍ ശാഖ കമ്മിറ്റി പ്രസിഡന്റ് കെ പി അബ്ദുല്‍ സലാം ആദരിച്ചു.
ശനിയാഴ്ച്ച വൈകീട്ട് എഴിന് നവാസ് പാലേരി ആന്റ് പാര്‍ട്ടി നയിക്കുന്ന ഇസ്ലാമിക കഥാപ്രസംഗം നടക്കും. എം ഖാസിമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി മലേഷ്യന്‍ ശാഖ കമ്മിറ്റി ജനറല്‍ സെക്രട്ടറി എ ജി ഹനീഫ ഉദ്ഘാടനം ചെയ്യും. വഹാബ് ചൊവ്വേരി, ഒ ടി അഹമ്മദ് ഹാജി, പി പി സക്കീര്‍, കെ പി നവാദ്, എന്‍ കെ പി ആബിദ്, എ ജി നൗഷാദ്, ശംഷാദ് എ ജി സി സംബന്ധിക്കും.