13 വര്‍ഷമായിട്ടും പണി പൂര്‍ത്തിയാവാത്ത മാവിനക്കട്ട ബായാവളപ്പു ഡ്രൈനേജ് കം ഫൂട്ട് പാത് റീത്ത് സമര്‍പ്പിച്ച് എസ്ഡിപിഐ

തുടങ്ങിയ പണി 90 മീറ്ററോളം ആയപോഴേക്കും നിര്‍ത്തി വെച്ചു. വര്‍ഷം പതിമൂന്നു കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്.

Update: 2021-07-02 16:13 GMT
കുമ്പള: പതിമൂന്നു വര്‍ഷമായിട്ടും പണിതീരാത്ത മാവിനക്കട്ട ബായവളപ്പു ഡ്രൈനേജ് കം ഫൂട്ട് പാത്തിന് റീത്ത് സമര്‍പ്പിച്ച് എസ്ഡിപിഐ. കുമ്പള പഞ്ചായത്തിലെ 22ാം വാര്‍ഡിലാണ് പത്തോളം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതു വഴിയിലാണ് 2006ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഡ്രൈനേജ് കം ഫുട്പ്പാത്ത് പദ്ധതി ആരംഭിച്ചത്. മഴക്കാലത്തു വെള്ളം ഒഴിഞ്ഞുപോവാന്‍ സഹായകമാവുന്ന തരത്തിലായിരുന്നു നിര്‍ദ്ദിഷ്ട പദ്ധതി. എന്നാല്‍ തുടങ്ങിയ പണി 90 മീറ്ററോളം ആയപോഴേക്കും നിര്‍ത്തി വെച്ചു. വര്‍ഷം പതിമൂന്നു കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്. നിലവില്‍ രോഗികളെ കൊണ്ട് പോകാന്‍ പോലും വഴിയില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ് അവിടെയുള്ള കുടുംബങ്ങള്‍. എത്രയും പെട്ടെന്നു പരിഹാരം കാണാനും കുടുംബങ്ങളുടെ ദുരിതങ്ങള്‍ക് അറുതിവരുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മന്‍സൂര്‍ കുമ്പളയും, കുമ്പള ബ്രാഞ്ച് ആക്ടിങ് പ്രസിഡന്റ് ഹനീഫ് കുമ്പളയും ചേര്‍ന്ന് ശിലാ ഫലകത്തിനു മേല്‍ റീത്തു സമര്‍പ്പിച്ചു.




Tags:    

Similar News