കാഞ്ഞങ്ങാട് കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു

Update: 2021-12-06 09:28 GMT

കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂച്ചക്കാട് സ്വദേശി ഷംസുദ്ദീന്റെ മകള്‍ ഫിര്‍ദൗസ് മന്‍സിലില്‍ ഷഹന (25) യാണ് മരിച്ചത്. ഭര്‍ത്താവ് പൂച്ചക്കാട്ടെ മുബീസ്(30), മക്കളായ അയൂബില്‍ അന്‍സാരി (രണ്ടര), മുഹമ്മദ് മാലിക്ക് അമീര്‍ (നാല്), ആറങ്ങാടിയിലെ ഷൗക്കത്തലിയുടെ ഭാര്യ നബീസ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മിംസില്‍ ചികില്‍സയിലാണ്. മലപ്പുറത്തുനിന്ന് ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

സാരമായി പരിക്കേറ്റ ഷഹാനയെയും ഭര്‍ത്താവിനെയും ബന്ധുക്കളെയും നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ 5.30 മണിയോടെ ഷഹാന മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരും അപകടനില തരണം ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവറെ ഹൊസ്ദുര്‍ഗ് പോലിസ് കസ്റ്റഡിയിലെടുത്തു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഹൊസ്ദുര്‍ഗ് എസ്‌ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ ഷംസുദ്ദീന്റെയും ബീമയുടെയും മകളാണ് ഷഹന. സഹോദരങ്ങള്‍: ഷിഹാസ്, ഷിഫാന.

Tags:    

Similar News