കൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം
കൊല്ലം: നിലമേലില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മുരുക്കുമണ്‍ സ്വദേശിനി ഷൈല(51)യാണ് മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിച്ചുവീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.