കരുനാഗപ്പള്ളി:പുതിയ വഖ്ഫ് ഭേദഗതിയിലൂടെ പള്ളികളും മദ്‌സകളും അനുബന്ധ സ്ഥാപനങ്ങളും നിയമത്തിന്റെ പരിരക്ഷയോടെ പിടിച്ചടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുത്സിതമാര്‍ഗ്ഗത്തിലൂടെ വഖ്ഫ് സ്വത്തുക്കള്‍ പിടിച്ചടക്കാനുള്ള ശ്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ആരാധനാലയങ്ങള്‍ പിടിച്ചടക്കാന്‍ അനുവദിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐ കരുനാഗപ്പള്ളി വഖഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഷെയ്ഖ് മസ്ജിദിന് സമീപം സംഘടിപ്പിച്ച മദ്‌റസ - വഖ്ഫ് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എസ്ഡിപിഐ കൊല്ലം ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി, അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് നാസര്‍ കുരുടന്റയ്യം സ്വാഗതം പറഞ്ഞു. അല്‍- ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, മെക്ക സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം എ ലത്തീഫ് , എം എസ് എസ് സംസ്ഥാന സെക്രട്ടറി നജീര്‍ കെട്ടിടത്തില്‍, ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ജലീല്‍ കോട്ടക്കര , വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് അന്‍സര്‍ കൊച്ചുവീട്ടില്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അമീനാ ലത്തീഫ് , എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി ഹാഷിം മണപ്പള്ളി എന്നിവര്‍ സംസാരിച്ചു.
കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ നിനാരംഭിച്ച ബഹുജന റാലിക്ക് എസ് ഡി പി ഐ കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ഷാജഹാന്‍ കെ.എസ് പുരം, സജീവ് കൊച്ചാലുംമൂട്, മണ്ഡലം ജോയിന്റ് സെക്രട്ടറി നവാസ് മുടിയില്‍ , നിസാര്‍ ബ്ലാഹ, ട്രഷറര്‍ മുബാഷ് മണപ്പള്ളി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ റ്റി എച്ച് ഷമീര്‍,സലീനാ ജമാല്‍, നിഹാദ് മാഷ്, ഹാഷിം, ഫിറോസ് ഓച്ചിറ, ഷാനവാസ് ഓച്ചിറ,സുധീര്‍ വവ്വാക്കാവ്,റഷീദ് വട്ട പറമ്പ്, റാഷിദ് റഷാദി, സലീം കോഴിക്കോട് ശാരീഖ് ഷംസ്, സജീര്‍ പള്ളിമുക്ക്, നിഷാദ് കടത്തൂര്‍, അനസ് , എന്നിവര്‍ നേതൃത്വം നല്‍കി.