ഐടിഐകളില്‍ പുതിയ കോഴ്സുകള്‍ പരിഗണനയില്‍: മന്ത്രി

സിലബസ് പരിഷ്‌കരണം ഉള്‍പ്പെടെ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇതോടൊപ്പം ഐടിഐകളുടെ പശ്ചാത്തല സൗകര്യ വികസനം കൂടി ഉറപ്പാക്കുകയാണ്.

Update: 2019-05-31 05:45 GMT

കൊല്ലം: സംസ്ഥാനത്തെ ഐടിഐകളില്‍ കൂടുതല്‍ കോഴ്സുകള്‍ തുടങ്ങുന്നത് പരിഗണിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രാധാന്യമേറുന്ന കാലഘട്ടമാണിത്. പഠനത്തിന്റെ ഭാഗമായി തൊഴില്‍ വൈദഗ്ധ്യം നേടിയെടുക്കുന്ന ഐടിഐ വിദ്യാര്‍ഥികള്‍ക്ക് ഈ പശ്ചാത്തലത്തിലാണ് തൊഴില്‍ സാധ്യത വര്‍ധിക്കുന്നത്.

സിലബസ് പരിഷ്‌കരണം ഉള്‍പ്പെടെ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഇതോടൊപ്പം ഐടിഐകളുടെ പശ്ചാത്തല സൗകര്യ വികസനം കൂടി ഉറപ്പാക്കുകയാണ്. കലോത്സവത്തിലെ പങ്കാളിത്തം വഴി ഭാവിയിലേക്കുള്ള പുതിയ വഴികളാണ് വിദ്യാര്‍ഥികള്‍ക്ക് കണ്ടെത്താനാവുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News