മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Update: 2021-08-08 18:53 GMT

കൊച്ചി: മുന്‍ പ്രവാസിയും കൊല്ലം ഏഴൂര്‍ സ്വദേശിയുമായ ഷാജഹാന്‍ (54) നാട്ടില്‍ നിര്യാതനായി. ശരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ കൊച്ചിയില്‍തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എലൂര്‍ക്കര തേക്കഭാഗം ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തി.

ഏഴുര്‍ നാഗൂര്‍മീരാ റാവുത്തറുടെയും ലൈലാ ബീവിയുടെ മൂത്ത മകനാണ്. ഭാര്യ: മുംതാസ്. കുന്നിക്കോട് ചോയ്‌സ് ഫര്‍ണിച്ചര്‍ ഉടമ മുജീബിന്റെ സഹോദരിയാണ്. മകന്‍: ഇര്‍ഫാന്‍ അഹമ്മദ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. സൗദിയില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് എറണാകുളം നെട്ടൂരില്‍ ഇപ്പോള്‍ സ്ഥിരതാമസമായിരുന്നു.

Tags:    

Similar News