അഷ്ടമുടികായല്‍ മലിനീകരണം: മനുഷ്യാവകാശ കമ്മീഷന്‍ യോഗവും സിറ്റിങ്ങും നാളെ കൊല്ലത്ത്

Update: 2021-08-09 12:19 GMT

കൊല്ലം: അഷ്ടമുടിക്കായലിലെ പരിസ്ഥിതി മലിനീകരണം ശാശ്വതമായി പരിഹരിക്കുന്നതിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചു ചേര്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നാളെ ഉച്ചയ്ക്ക് 2ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.

കമ്മീഷന്‍ അംഗം വികെ ബീനാകുമാരി വിളിച്ച യോഗത്തില്‍ ജില്ലയിലെ 13 ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, സിറ്റി പോലുസ് കമ്മീഷണര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, കൊല്ലം നഗരസഭാ സെക്രട്ടറി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫുസര്‍, കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍, ജിയോളജിസ്റ്റ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ഡിറ്റിപിസി സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

അഷ്ടമുടിക്കായല്‍ മലിനീകരണത്തിനെതിരെ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കമ്മീഷന്‍ അഷ്ടമുടിക്കായല്‍ മലിനീകരണം നേരിട്ട് പരിശോധിച്ചിരുന്നു.

സിറ്റിങ് നാളെ

 മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് നാളെ രാവിലെ 10.30ന് കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ നടക്കും.

Tags:    

Similar News