ഇന്ത്യന്‍ കോളജ് മള്‍ട്ടി ഫെസ്റ്റ് -വിദ്യുത് ജനുവരി 30 മുതല്‍ കൊല്ലം അമൃത വിശ്വ പീഠത്തില്‍
ഹീല്‍ ദ വേള്‍ഡ് എന്ന വാക്യവുമായാണ് ഇത്തവണ വിദ്യുത് ഒരുങ്ങുന്നത്.ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലെ പ്രമുഖര്‍ വിദ്യുതില്‍ പ്രഭാഷണങ്ങള്‍ നടത്തും
കൊച്ചി; അമൃത വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കോളജ് മള്‍ട്ടി ഫെസ്റ്റ് വിദ്യുത് ജനുവരി 30 മുതല്‍ ഫെബ്രുവരി 1 വരെ കൊല്ലം അമൃത വിശ്വ പീഠത്തില്‍ നടക്കുമെന്ന് കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് അസോസിയേറ്റ് ഡീന്‍ ഡോ.ബാലകൃഷ്ണന്‍ ശങ്കര്‍,ഡോ.പ്രേം നായര്‍,ഹരികൃഷ്ണന്‍,ഡോ. എം ജി ബിജോയ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മനുഷ്യനും പ്രകൃതിയും സകല ജീവജാലങ്ങളും ഒരുമിക്കുന്ന ഭൂമിയില്‍ 'നമുക്കായ് ഒരു നല്ലിടം' എന്ന ആശയം മുന്‍നിര്‍ത്തി ഹീല്‍ ദ വേള്‍ഡ് എന്ന വാക്യവുമായാണ് ഇത്തവണ വിദ്യുത് ഒരുങ്ങുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാ സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിലെ പ്രമുഖര്‍ വിദ്യുതില്‍ പ്രഭാഷണങ്ങള്‍ നടത്തും. ഇന്ത്യന്‍ മ്യൂസിക് ബാന്റായ 'അകം', 'ന്യൂക്ലിയ' ഉള്‍പ്പെടെയുള്ളവ ഇത്തവണ വിദ്യുതില്‍ മാറ്റുരയ്ക്കും. ഇതിനൊപ്പം വിവിധ കലാ സാംസ്‌കാരിക പരിപാടികളുമുണ്ടാകും. പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തമാണ് വിദ്യുതിന്റെ പ്രത്യേകതയെന്നും ഇവര്‍ വ്യക്തമാക്കി.